തിരുവനന്തപുരം: കോവിഡ് 19 ന്റെ ഏതു സാഹചര്യത്തേയും നേരിടാന്‍ സംസ്ഥാനവും ആരോഗ്യവകുപ്പും സന്നദ്ധമാണെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
കോവിഡ് പ്രതിരോധത്തിന് ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആകെ ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിനു പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളും ഉണ്ട്.
10,813 ഐസലേഷന്‍ ബെഡ് ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17,461 ഐസലേഷന്‍ ബെഡുകളും ഉണ്ട്. പ്രത്യേക കൊറോണ കെയര്‍ ഹോസ്പിറ്റല്‍ തയ്യാറാക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Discussion about this post