തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് പിന്തുണയുമായി സംവിധായകന് പ്രിയദര്ശന്. വിളക്ക് തെളിയിച്ചാല്‍ വൈറസ് നശിക്കില്ലെന്നും, പക്ഷേ നാനാത്വത്തില്‍ ഏകത്വം എന്നതില്‍ രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നുമാണ് പ്രിയദര്ശന് ഫേസ്ബുക്കില്‍ കുറിച്ചത്.
‘രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിച്ചു കൊണ്ട് കൊവിഡ് 19 ന് എതിരേ പോരാടനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. അത് വൈറസിനെ ഇല്ലാതാക്കില്ല. പക്ഷേ നാനാത്വത്തില്‍ ഏകത്വം എന്നതില്‍ രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. ഇന്ത്യയിലെ ജനങ്ങളുടെ ഉത്സാഹവും യശസ്സും ഉയര്‍ത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം. ഈ അവസരത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ക്ക് സ്വയം ദേശസ്നേഹികള്‍ എന്ന് വിളിക്കാന്‍ കഴിയില്ല’ എന്നാണ് പ്രിയദര്ശന് ഫേസ്ബുക്കില്‍ കുറിച്ചത്.
നേരത്തേ നടന് മമ്മൂട്ടിയും ദീപം തെളിയിക്കലിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നാണ് ഫേസ്ബുക്ക് വീഡിയോയില്‍ മമ്മൂട്ടി പറഞ്ഞത്.
Discussion about this post