കൊച്ചി: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി റിലയന്‍സ്. കേരളത്തിലെ കൊവിഡ്-19 രോഗികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന അടിയന്തര സേവന വാഹനങ്ങള്‍ക്ക് സൗജന്യ ഇന്ധനം നല്‍കുമെന്ന് റിലയന്‍സ് വ്യക്തമാക്കി.
അടിയന്തര വാഹനങ്ങള്‍ക്ക് ഏപ്രില്‍ 14 വരെ സൗജന്യ ഇന്ധനം നല്‍കുമെന്നാണ് റിലയന്‍സ് അറിയിച്ചിരിക്കുന്നത്. ജില്ലാഭരണകൂടം, ആരോഗ്യവകുപ്പ്, പോലീസ് എന്നിവര്‍ നല്കിയ അംഗീകാരപത്രം ഏതു റിലയന്‍സ് പെട്രോള്‍ പമ്പില്‍ കാണിച്ചാലും സൗജന്യ ഇന്ധനം ലഭ്യമാകുമെന്ന് റിലന്‍സ് അറിയിക്കുന്നു.
സംസ്ഥാനത്തെ 12 ജില്ലകളിലായുള്ള 37 റിലയന്‍സ് പെട്രോള്‍ പമ്പുകളിലാണ് ഏപ്രില്‍ 14വരെ അടിയന്തര സേവന വാഹനങ്ങള്‍ക്ക് സൗജന്യ ഇന്ധനം നല്‍കുന്നത്. കൊവിഡ്-19 രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്ക് ദിവസേന 50 ലിറ്റര്‍ ഇന്ധനം സൗജന്യമായി നല്‍കും. പദ്ധതി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസാണ് ഉദ്ഘാടനം ചെയ്തത്.
Discussion about this post