കൊവിഡ് 19; എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചു. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഈ കാര്യം അറിയിച്ചത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പറഞ്ഞത്. നേരത്തേ ഏപ്രില്‍ 20 മുതല്‍ പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

Exit mobile version