കൊച്ചി: കൊറോണ വൈറസിന്റെ പശ്ചാലത്തില്‍ രാജ്യത്ത് മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങളില്‍ ഭക്ഷണം എങ്ങനെ ലഭിക്കുമെന്ന ആശങ്ക ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ കൊച്ചിയില്‍ ആരും വിശന്ന് വലയാതിരിക്കാന്‍ ഭക്ഷണ വിതരണം നടത്തുകയാണ് റോട്ടറി കൊച്ചിന് അപ്ടൗണ്‍. ഇന്ന് ഉച്ചയ്ക്ക് ഏകദശേം 500പേര്‍ക്കാണ് പൊതിച്ചോര്‍ വിതരണം ചെയ്തത്.
കൊച്ചി സിറ്റി പോലീസിന്റെ മേല്‍നോട്ടത്തിലാണ് ഭക്ഷണ വിതരണം നടത്തുന്നത്. സിറ്റിയിലുള്ള മറ്റു 32 റോട്ടറി ക്ലബ്ബുകളും, ജോളി ജേക്കബ്ന്റെ ഉടമസ്ഥയിലുള്ള ട്രൈ സ്ട്രാര്‍ ഫുഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവരും ഈ സംരംഭത്തില്‍ പങ്കാളികളാണ്. വരും ദിവസങ്ങളില്‍ ഭക്ഷണത്തിനായി വലയുന്ന എല്ലാവര്ക്കും ആഹാരം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ് അംഗങ്ങള്‍. നേരത്തെ കൊവിഡ് 19 ന്റെ പ്രാരംഭ സമയത്തു റോട്ടറി കൊച്ചിന് അപ്ടൗണ്‍ നഗരത്തില്‍ ഹാന്‍ഡ് വാഷ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇതിനുപുറമെ, അന്നം തേടുന്നവര്‍ക്ക് സഹായഹസ്തവുമായി സംസ്ഥാന സര്‍ക്കാരും ഡിവൈഎഫ്ഐയും സജീവമായി രംഗത്തുണ്ട്. 15 കിലോ അരി ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങളാണ് സര്‍ക്കാര്‍ ഓരോരുത്തരുടെയും വീടുകളിലെത്തിക്കുന്നത്. ഇതുകൂടാതെയാണ് ഡിവൈഎഫ്ഐയും ഭക്ഷണം ഒരുക്കി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.
Discussion about this post