തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൊവിഡ് 19 പ്രതിരോധത്തിനായി കര്‍ശന പരിശോധന നടപ്പിലാക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 24 പോയിന്റുകളില്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വാഹനങ്ങളും പരിശോധിക്കും. സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകളില്‍ ഓരോ കോച്ചിലും പ്രത്യേകസംഘം കര്‍ശന പരിശോധനകള്‍ നടത്തും. അതിര്‍ത്തികളിലും ഇന്നുമുതല്‍ പരിശോധന ശക്തമാക്കും.
എല്ലാ വിമാനത്താവളങ്ങളിലും എസ്പിമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലും പ്രത്യേക പരിശോധനയുണ്ടാകും. വീടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പടെ ഉറപ്പാക്കും. സംസ്ഥാനത്തേക്കെത്തുന്ന ബസുകള്‍, ചരക്കു വാഹനങ്ങള്‍, മറ്റു സ്വകാര്യ യാത്രാ വാഹനങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ച് സംഘം ഉറപ്പുവരുത്തും. രോഗ ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും.
ആരോഗ്യ വകുപ്പും പോലിസും സംയുക്തമായാണ് പരിശോധനക്കുള്ള സൗകര്യമൊരുക്കുക.
കൊവിഡ്19 ആശങ്ക അവസാനിക്കുന്നതുവരെ സംസ്ഥാന അതിര്‍ത്തിയില്‍ പരിശോധന തുടരും.
Discussion about this post