ന്യൂഡല്‍ഹി: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ എന്നീ ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന ആരോപണം ചുമത്തിയാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി. വിലക്ക് ഇന്ന് രാത്രി 7.30 മുതല്‍ നിലവില്‍ വന്നു.
മതം ചോദിച്ച് ആളുകളെ ആക്രമിച്ചുവെന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പിആര്‍ സുനിലിന്റെത് അടക്കമുള്ള റിപ്പോര്‍ട്ട് വ്യാജമാണെന്നാണ് കേന്ദ്രവാദം. ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post