റിയാദ്: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെയാണെന്ന ചോദ്യത്തിന് സത്യമായിട്ടും തനിക്ക് അറിയില്ലെന്ന് മറുപടി നല്കി ടിഎന്‍ പ്രതാപന് എംപി. റിയാദില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെയാണ് എംപിയുടെ മറുപടി. വാര്‍ത്ത സമ്മേളനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ചുമതലയും വഹിക്കുന്ന എംപി തനിക്ക് അറിയില്ലെന്ന് മറുപടി നല്‍കിയത്.
കൃത്യമായിട്ടും അദ്ദേഹം എവിടെയാണെന്ന് അറിയില്ല. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റല്ല, നിര്‍വാഹക സമിതി അംഗം പോലുമല്ല. ഡല്‍ഹി കലാപം സംബന്ധിച്ച് രാഷ്ട്രപതിക്ക് പരാതി നല്കാന് നേരിട്ട് ഇറങ്ങിയത് എഐസിസി അദ്ധ്യക്ഷയായ സോണിയ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് തിരിച്ചുവരും. അദ്ദേഹം എവിടെയാണെന്ന് ജനങ്ങള്‍ ചോദ്യം ഉയര്‍ത്തുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന് അദ്ദേഹം പറയുന്നു. റിയാദിലെ സാരംഗി കലാസംസ്കാരിക സമിതി പുരസ്കാരം ഏറ്റുവാങ്ങാനാണ് ടിഎന്‍ പ്രതാപന് റിയാദില്‍ എത്തിയത്.
Discussion about this post