ബസ് നദിയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം; 51 പേര്‍ക്ക് പരിക്ക്

ഞായറാഴ്ചയുണ്ടായ ബസ് അപകടത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം.

നഹാന്‍: ഹിമാചല്‍ പ്രദേശിലെ സുര്‍മൗറില്‍ ഞായറാഴ്ചയുണ്ടായ ബസ് അപകടത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. 51 പേര്‍ക്ക് പരുക്കേറ്റു. അമിത വേഗതയില്‍ എത്തിയ ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് നദിയിലേക്ക് വീഴുകയായിരുന്നു.

രേണുക ജിയില്‍ നിന്നും നഹാനിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. 40 അടി താഴ്ചയില്‍ ജലാല്‍ നദിയിലേക്കാണ് ബസ് വൈകിട്ട് 4.30 ഓടെ വീണത്.

മൂന്ന് സ്ത്രീകള്‍ അടക്കം നാലുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു പേരും മരണപ്പെട്ടു. പരിക്കേറ്റ 21 പേരെയും നഹാന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Exit mobile version