കൊച്ചി: കളമശ്ശേരി പോലീസ് സ്റ്റേഷന് യാര്‍ഡില്‍ വന്‍ തീപിടുത്തം. സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട യാര്‍ഡിലാണ് തീപിടുത്തമുണ്ടായത്. നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. വിവിധ കേസുകളിലായി പിടിച്ചിട്ട വാഹനങ്ങളാണ് കത്തിനശിച്ചതെന്നാണ് വിവരം.
സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് പിന്നീട് തീയണച്ചത്. 17 ബൈക്കുകള്‍, മൂന്ന് ഓട്ടോറിക്ഷകള്‍, രണ്ട് കാറുകള്‍ എന്നിവയാണ് കത്തിനശിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, തീപിടുത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
Discussion about this post