ന്യൂഡല്‍ഹി: പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയെ സ്വാഗതം ചെയ്യുന്നെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ .
ശബരിമലയെ ആരാധിക്കുന്ന സ്ത്രീകള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധം നടത്തുമെന്ന് കോടതി ഒരിക്കല്‍ പോലും കരുതിക്കാനില്ല. ആയിരക്കണക്കിന് സ്ത്രീകളാണ് ഓരോ ദിവസവും തെരുവിലിറങ്ങി സമരം ചെയ്യുന്നത്. ദൈവം കോപിച്ചാല്‍ തങ്ങളെയിത് ബാധിക്കുമെന്നാണ് അവര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ജനങ്ങളുടെ വികാരം മനസിലാക്കണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.