കോട്ടയം: തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. എംസി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപമാണ് അപകടം നടന്നത്. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി (70), ഭാര്യ വത്സല, മരുമകള്‍ പ്രഭ, മകന് വേളൂര്‍ ഉള്ളത്തില്‍പ്പടിയില്‍ അര്ജുന് പ്രവീണ്‍(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.
രാത്രി 12ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയില്‍ കുറവിലങ്ങാട് ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിക്ക് അടിയിലേയ്ക്ക് കയറി. കാറില്‍ ഉണ്ടായിരുന്ന അഞ്ച് പേരും കാറിനുള്ളില്‍ കുടുങ്ങി. നാട്ടുകാര്‍ ഓടിയെത്തി. എന്നാല്‍ ലോറിക്ക് അടിയില്‍ കുടുങ്ങിയതിനാല്‍ ആളുകളെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല.
ശേഷം കടുത്തുരുത്തിയില്‍ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തി കാര്‍ വെട്ടിപ്പൊളിക്കുകയായിരുന്നു. എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post