തൃശ്ശൂര്‍: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി തൃശ്ശൂരിലെ ഐസൊലേഷന്‍ വാര്‍ഡിലാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥിനിയെ നേരത്തെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യത്തെ കേസാണിത്.
എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എന്തിനും ആരോഗ്യവകുപ്പ് സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി ആരോഗ്യമന്ത്രി തൃശ്ശൂരിലേക്ക് തിരിക്കും.
Discussion about this post