പാവക്കുളം ക്ഷേത്രത്തില്‍ വെച്ച് യുവതിയെ കൈയേറ്റം ചെയ്ത ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കിടെയാണ് സംഭവം.
ഡോ. മല്ലിക, സരള പണിക്കര്‍, സിവി സജിനി, പ്രസന്ന ബാഹുലയന്‍, ബിനി സുരേഷ്, എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം നോര്‍ത്ത് വനിതാ പോലീസിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ 21ന് പാവക്കുളം ക്ഷേത്രത്തിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തിലാണ് ജനജാഗരണ സമിതി പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാന്‍ മാതൃസംഗമം വിളിച്ചു ചേര്‍ത്തത്. ബിജെപി നേതാവ് സിവി സജിനി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആളുകള്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന ആതിര സംശയങ്ങള്‍ ഉന്നയിച്ച് എഴുന്നേറ്റത്. ഇതു കണ്ട മറ്റു സ്ത്രീകള്‍ യുവതിയെ തടയുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാനും ശ്രമിച്ചു.
എന്നാല്‍ പ്രതിഷേധം വകവയ്ക്കാതെ പ്രസംഗിക്കുന്നിടത്തേയ്ക്കു ചെന്നപ്പോള്‍ കൂടുതല്‍ ആളുകളെത്തി യുവതിയെ തടയുകയും പുറത്താക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
Discussion about this post