എന്റെ മക്കള്‍ അറിയണം അവരുടെ അമ്മ മോശക്കാരി അല്ല എന്ന്..! രണ്ടര വര്‍ഷത്തെ നിയമപോരാട്ടത്തില്‍ വിജയിച്ച് ഈ വീട്ടമ്മ; ഇനിയുള്ള യാത്ര തന്റെ നഗ്നദൃശ്യം പ്രചരിപ്പിച്ച ആ അജ്ഞാതനെ തേടി

എന്നാല്‍ ഇത് തുടക്കം മാത്രമാണ് എവിടെ നിന്നോ വന്ന ഒരു നഗ്‌നദൃശ്യം ശോഭയുടേത് എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ടത് ആരാണ്? ഇഉനിയുള്ള പോരാട്ടം ആ അജ്ഞാതനെ തേടിയാണ്...

കൊച്ചി: ആത്മാഭിമാനം സംരക്ഷിക്കാനുള്ള രണ്ടര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടം ഒടുക്കം അഭിമാനത്തിന്റെ കൊടുമുടുയില്‍ വിജയ കിരീടം ചൂടി കൊച്ചിയിലെ വീട്ടമ്മ. തന്റെ നഗ്നദൃശ്യം താന്‍ പ്രചരിപ്പിച്ചുവെന്ന ഭര്‍ത്താവിന്റെ ആരോപണം ഫോറന്‍സിക് പരിശോധനയിലൂടെ ശോഭ തെറ്റെന്ന് തെളിയിച്ചു.

രണ്ട് വര്‍ഷം മുമ്പ് പ്രമുഖ ചാനലിന്റെ ക്യാമറയ്ക്ക് മുന്നില്‍ അവള്‍ വന്നിരുന്നു. തൊടുപുഴക്കാരി ശോഭ സജു. എന്നാല്‍ ചാനലിലെ ക്യാമറക്കാര്‍ പറഞ്ഞു മുഖം മൂടണോ എന്ന് എന്നാല്‍ എന്തിന് എന്നായിരുന്നു അവരുടെ മറുചോദ്യം. കാരണം വ്യക്തമായി പറഞ്ഞു.

തന്റെ നഗ്നന ദൃശ്യങ്ങള്‍ താന്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. അതിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് പോയെന്നും ഇന്ന് നിയമപോരാട്ടത്തില്‍ താന്‍ വിജയിച്ചെന്നും ശോഭ പറയുന്നു. വാട്‌സാപ്പ് വഴി പ്രചരിച്ച നഗ്‌നദൃശ്യങ്ങള്‍ ശോഭയുടേത് അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചു. സെബര്‍ ഫോറന്‍സിക് കേസുകളില്‍ ഏത് അന്വേഷണ ഏജന്‍സിക്കും അന്തിമ വാക്കാണ് സിഡാക്കിന്റെത്. സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയും ഫലം കണ്ടിരുന്നില്ല. ശോഭയുടെ ഭര്‍ത്താവും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു നഗ്‌നദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന് ഭര്‍ത്താവിന് തോന്നി. ഒരു അന്വേഷണത്തിനും കാക്കാതെ വിവാഹമോചന ഹര്‍ജി നല്‍കി ഭര്‍ത്താവ്. ഒരു രാത്രി ശോഭ വീട്ടില്‍ നിന്ന് പുറത്തായി.

ശോഭയ്ക്ക് മൂന്നു കുട്ടികളുണ്ട്, അവരെയൊന്ന് കാണാന്‍ പോലും അന്ന് തൊട്ട് ഇന്നുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത് തുടക്കം മാത്രമാണ് എവിടെ നിന്നോ വന്ന ഒരു നഗ്‌നദൃശ്യം ശോഭയുടേത് എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ടത് ആരാണ്? ഇഉനിയുള്ള പോരാട്ടം ആ അജ്ഞാതനെ തേടിയാണ്…

Exit mobile version