തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച ആര്‍എസ്എസ്-സംഘപരിവാര്‍ നടപടികള്‍ക്കെതിരെ കേരളത്തിലെ ദളിത്-ആദിവാസി നേതാക്കളെ അണിനിരത്തി ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. അംബേദ്കറുടെ ഭരണഘടനയാണ് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കുള്ള ഏറ്റവും നല്ല മറുപടിയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ആര്‍എസ്എസ് ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുകയാണ്. ഭരണഘടനാ ശില്പിയായ ഡോ. ബിആര്‍ അംബേദ്കറെ അപമാനിച്ച ആര്‍എസ്എസ്- സംഘപരിവാര്‍ നടപടികള്‍ക്കെതിരെ കേരളത്തിലെ ദളിത്-ആദിവാസി നേതാക്കളെ അണിനിരത്തി എറണാകുളത്തും കോഴിക്കോട്ടും ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുവാദത്തില്‍ രാജ്യത്തെ ഒരു മതരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് ആര്‍എസ്എസ്. ഈ നീക്കത്തെ ചെറുക്കുമെന്നും ഇതിനെതിരെ കേരളത്തിലെ ദളിത്-ആദിവാസി വിഭാഗങ്ങളെ അണിനിരത്തി വ്യാപകമായ പ്രചാരണങ്ങള്‍ കേരളത്തിലുടനീളം നടത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.
Discussion about this post