തൃശ്ശൂര്‍: പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ഭൂഗര്‍ഭ കേബിള്‍ ഇടുന്നതിന്റെ ഭാഗമായി ട്രയല്‍ റണ്‍ നടത്തുന്നതിനാല്‍ കുതിരാനില്‍ ഇന്ന് കര്‍ശന ഗതാഗത നിയന്ത്രണം. ട്രയല്‍ റണ്‍ ഇന്നും നാളെയുമായിട്ടാണ് നടത്തുന്നത്. അതേസമയം പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല.
തൃശ്ശൂര്‍, എറണാകുളം ഭാഗത്ത് നിന്ന് കുതിരാന്‍വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ആംബുലന്‍സ് എന്നീ വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.
ഗതാഗത നിയന്ത്രണം കാരണം തിരക്ക് ഉണ്ടാവുന്നതിനാല്‍ കുതിരാനിലെ ഒരു തുരങ്കം ഭാഗികമായി ഇന്ന് ഗതാഗതത്തിനു തുറന്നു നല്‍കുന്നുണ്ട്. രാവിലെ അഞ്ച് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഗതാഗത നിയന്ത്രണം.
Discussion about this post