കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരുങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിനിയായ യുവതിക്കാണ് പനി സ്ഥിരീകരിച്ചത്. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം മൂന്നായി.
അതേസമയം ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വീണ്ടും പനിബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങി.
നേരത്തെ ബാവലി സ്വദേശിനിയായ യുവതിക്ക് പനി സ്ഥിരീകരിച്ചിരുന്നു. പോയ വര്‍ഷം വയനാട് ജില്ലയില്‍ എട്ടു പേര്‍ക്കു കുരങ്ങുപനി ബാധിച്ചിരുന്നു.
Discussion about this post