തൃശ്ശൂര്‍: ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരെ മോഷണ പരാതിയുമായി എസ്എന്‍ഡിപി. ശ്രീ നാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹവും രേഖകളും മോഷ്ടിച്ചെന്നാണ് സുഭാഷ് വാസുവിനെതിരെയുള്ള പരാതി .
എസ്എന്‍ഡിപി യൂണിയന് ഓഫീസില്‍ സൂക്ഷിച്ചിരുന്ന ശ്രീ നാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹവും രേഖകളും മോഷ്ടിച്ചെന്ന് യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ സിനില്‍ മുണ്ടപ്പള്ളി ഡിജിപിക്കാണ് പരാതി നല്‍കിയത്.
എസ്എന്‍ഡിപി മുന്‍ സെക്രട്ടറി സുരേഷ് ബാബു, ഓഫീസ് സ്റ്റാഫ് മധു എന്നിവര്‍ക്കെതിരെയും മോഷണ പരാതിയുണ്ട്.
Discussion about this post