മൂന്നാര്‍: മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രിയിലെത്തി. ഈ സീസണില്‍ ആദ്യമായാണ് താപനില പൂജ്യം ഡിഗ്രിയില്‍ എത്തിയത്. മൂന്നാര്‍ ടൗണ്‍, ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാവിലെ താപനില പൂജ്യത്തിലെത്തിയത്.
സെവന്‍മല, നല്ലതണ്ണി, സൈലന്റ്വാലി എന്നിവയില്‍ രണ്ടും, മാട്ടുപ്പട്ടി, കുണ്ടള എന്നിവിടങ്ങളില്‍ മൂന്നും ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില.
മൂന്നാറില്‍ താപനില പൂജ്യത്തിലെത്തിയതോടെ കന്നിമല, ലക്ഷ്മി, മൂന്നാര്‍ ടൗണ്‍, എല്ലപ്പെട്ടി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം വെളുപ്പിന് മഞ്ഞുവീഴ്ചയും ഉണ്ടായി. പുല്‍മേടുകളില്‍ മഞ്ഞുവീണുകിടക്കുന്ന മനോഹരമായ കാഴ്ചയാണ് മൂന്നാറില്‍. താപനില വരുംദിവസങ്ങളില്‍ മൈനസില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മൂന്നാറില്‍ തണുപ്പ് ശക്തമായതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post