തൊടുപുഴ: തന്റെ മകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തൊടുപുഴയിൽ പിതാവ് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അച്ചൻകവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂർ സ്വദേശി സിദ്ധീക്കാണ് സിയാദിനെ കുത്തിയത്. ഇയാൾ ഒളിവിൽ പോയി.
സിദ്ധീക്കിന്റെ വിവാഹിതയായ മകളുമായി സിയാദിന് ബന്ധമുണ്ടെന്ന ആരോപണം നേരത്തെ മുതൽ നിലനിന്നിരുന്നു. രാത്രി സിയാദ് വീട്ടിലെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Discussion about this post