കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പഴകിയ കോഴിയിറച്ചി പിടികൂടി. 650 കിലോ പഴകിയ കോഴിയിറച്ചിയാണ് അധികൃതര്‍ പിടികൂടിയത്.
ഡല്‍ഹിയില്‍ നിന്നും മംഗള എക്സ്പ്രസില്‍ ഇന്നലെ രാത്രി പാര്സലായിട്ടാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പഴകിയ ഇറച്ചി എത്തിയത്.
ദുര്‍ഗന്ധം വമിക്കുന്ന പാര്‍സല്‍ ബോക്സുകള്‍ കണ്ടതോടെ അധികൃതര്‍ പരിശോധന നടത്തി. എന്നാല്‍ കോഴിയിറച്ചി ആരാണ് അയച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പരിശോധന തുടങ്ങിയതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു.
Discussion about this post