തിരുവനന്തപുരം: നഗരത്തില്‍ രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ഇനി മേയറുടെ പരിശോധന ഉണ്ടാകും. മാലിന്യം വലിച്ചറിയുന്നവര്‍ നഗരസഭാ ജീവനക്കാരെ ആക്രമിക്കുന്നത് പതിവായതോടെയാണ് സ്ക്വാഡുമായി മേയര്‍ നേരിട്ടിറങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രി ആറ്റിപ്രയിലും പൂന്തുറയിലും നഗരസഭ മാലിന്യ സ്ക്വാഡിലെ ജീവനക്കാര്‍ ആക്രമണത്തിന് ഇരയായിരുന്നു. ദിവസവേതനക്കാരായ ജീവനക്കാര്‍ ക്രൂരമായ അക്രമമാണ് നേരിട്ടത്. ഹൈവേ കേന്ദ്രീകരിച്ച് ഇത്തരം ആക്രമണങ്ങള്‍ പതിവാണെന്നാണ് നഗരസഭാ ജീവക്കാരുടെ പരാതി.
ഇതോടെ നഗരങ്ങളില്‍ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താന്‍ മേയറുടെ നേതൃത്വത്തില്‍ നേരിട്ടെത്തി പരിശോധന നടത്തും. രാത്രി നേരിട്ട് പരിശോധനയ്ക്കിറങ്ങിയ മേയറും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനും ഹൈവേ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
അതേസമയം, കൂടുതല്‍ രാത്രികാല ജീവനക്കാരെ നിയമിക്കാനും സുരക്ഷ ഉറപ്പാക്കാനും നടപടിയെടുക്കുമെന്ന് മേയര്‍ ഉറപ്പ് നല്കി.
Discussion about this post