തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ. മരണ കാരണം കരള്‍ രോഗമാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ച്ചയായ മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി.
മണിയുടെ വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണ്. കരള്‍ രോഗമുള്ളതിനാല്‍
മദ്യത്തിന്റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അങ്ങനെയാണ് മദ്യം മരണകാരണമായതെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്ടിച്ചേരി ജിപ്‌മെറിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച പരിശോധന റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കിയത്.
2016 മാര്‍ച്ച് അഞ്ചിനാണ് വീടിന് സമീപത്തെ ഒഴിവുകാല വസതിയായ ‘പാഡി’യില്‍ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കലാഭവന്‍ മണിയെ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിക്കുകയായിരുന്നു.
Discussion about this post