കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിനിയായ ഫാത്തിമ ഖാത്തൂണ്‍ ആണ് മരിച്ചത്.
ജാര്‍ഖണ്ഡ് ചത്ര ജില്ലയിലെ ഹണ്ടര്‍ഗല്ലി പോലീസ്സ്റ്റേഷന് പരിധിയിലാണ് സ്വദേശമെന്നും പോലീസ് കണ്ടെത്തി. യുവതിയുടെ സഹോദരനുമായി ഫോണില്‍ ബന്ധപ്പെട്ടതായും മരണവിവരണം അറിയിച്ചതായും കരിപ്പൂര്‍ എസ്ഐ എംപി ഇബ്രാഹിം പറഞ്ഞു.
സിഐഎസ്എഫ് എസ്ഐ യുപി സ്വദേശിയായ വിശ്വജിത്ത് സിങ്ങിന്റെ, കരിപ്പൂര്‍ ഉണ്യാലുങ്ങലിലെ താമസസ്ഥലത്താണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അഞ്ചുവര്‍ഷം മുമ്പാണ് വിശ്വജിത്ത് യുവതിയെ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് ഇരുവരും ഒന്നിച്ചുജീവിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.
ഒരുവര്‍ഷത്തിലേറെയായി ഒന്നിച്ചു ജീവിക്കുന്നവരാണെങ്കിലും യുവതിയുടെ യഥാര്‍ത്ഥ പേരോ മേല്‍വിലാസമോ ഇയാള്‍ പോലീസിന് നല്‍കിയിരുന്നില്ല. പോലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ആധാര്‍കാര്‍ഡും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി.
ആധാര്‍കാര്‍ഡില്‍ ജാര്‍ഖണ്ഡിലെയും തിരിച്ചറിയില്‍ കാര്‍ഡില്‍ യുപിയിലെയും മേല്‍വിലാസമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും യുവതിയുടെ ഫോണില്‍ നിന്ന് ലഭിച്ച നമ്പറുകള്‍ പരിശോധിച്ചുമാണ് ബന്ധുക്കളെ കണ്ടെത്തിയത്. അലഹബാദില്െ വച്ച് അഞ്ചാറുവര്‍ഷം മുന്‍പാണ് വിശ്വജിത്ത് സിങ് യുവതിയെ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മകളെ കണാനില്ലെന്നു പറഞ്ഞ് ഫാത്തിമയുടെ പിതാവ് വാരണസിയിലെ നൈന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും തുടര്‍ന്ന് ഹാജരായ ഫാത്തിമ വിശ്വജിത്ത് സിങ്ങിനൊപ്പം പോകുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് നിഷ ഫാത്തിമ എന്ന് പേരുമാറ്റി. ഇതേപേരില്‍ തിരിച്ചറിയല്‍കാര്‍ഡും സ്വന്തമാക്കി.
2014-ല്‍ വിശ്വജിത്ത് സിങ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെ ജോലിസ്ഥലത്തേക്ക് ഭാര്യയെ കൊണ്ടുവന്നു. തുടര്‍ന്ന് ഫാത്തിമയുമായി അകന്നെങ്കിലും കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് കരിപ്പൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ ഭാര്യയെ സ്വദേശത്തേക്കു വിട്ട് ഇയാള്‍ ഫാത്തിമയെ കൊണ്ടു വരികയായിരുന്നു . യുവതിയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. വിശ്വജിത്ത് സിങ് പോലീസ് നിരീക്ഷണത്തിലാണ്.
ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ കരിപ്പൂര്‍ സ്റ്റേഷനിലെത്തി ഇയാളെ ചോദ്യംചെയ്തു. യുവതിയുടെ സഹോദരന് വ്യാഴാഴ്ച കരിപ്പൂരിലേക്ക് തിരിക്കുമെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.
Discussion about this post