തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,555 രൂപയിലും പവന് 28,440 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇന്നലെ ഗ്രാമിന് 3,545 രൂപയും പവന് 28,360 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,480.77 ഡോളറാണ് ഇന്നത്തെ നിരക്ക്.
Discussion about this post