തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഇന്ന് തിരുവനന്തപുരത്തെത്തും. പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനായാണ് യെദ്യൂരപ്പ തിരുവനന്തപുരത്ത് എത്തുന്നത്. മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ കേരള സന്ദര്‍ശനം.
അടുത്ത ദിവസം കണ്ണൂര്‍ രാജരാജേശ്വരി ക്ഷേത്രവും യെദ്യൂരപ്പ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പൗരത്വ ഭേദഗതിയില്‍ വന്‍ പ്രതിഷേധമാണ് മംഗളൂരുവില്‍ നടക്കുന്നത്. പോലീസ് നടത്തിയ വെടിവെയ്പ്പില്‍ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്കായി യെദ്യൂരപ്പ സര്‍ക്കാര്‍ 10 ലക്ഷം ധനസഹായവും പ്രഖ്യാപിച്ചിരുന്നു.
Discussion about this post