കൊച്ചി: ഇനിയുള്ള യാത്രയില്‍ വിദ്യാര്‍ത്ഥികളെയും ഒപ്പം കൂട്ടി കൊച്ചി മെട്രോ. വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ്സ് കാര്‍ഡ് പുറത്തിറക്കി. 10 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഇനി മുതല്‍ കാര്‍ഡുകള്‍ വാങ്ങാം.
സ്റ്റുഡന്റ് കാര്‍ഡ് നല്‍കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിരന്തരം കൊച്ചി മെട്രോയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നതെന്ന് കെഎംആര്‍എല്‍ എംഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. 10 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കാര്‍ഡ് ലഭിക്കുക.
കുസാറ്റ്, കളമശ്ശേരി സ്റ്റേഷനുകളില്‍ ഇന്നലെ മുതല്‍ സ്റ്റുഡന്റ്സ് കാര്‍ഡുകളുടെ വില്‍പ്പന ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വൈകാതെ മറ്റു സ്റ്റേഷനുകളിലും സ്റ്റുഡന്റ്സ് കാര്‍ഡ് ലഭ്യമാക്കാനാണ് തീരുമാനം.
കാര്‍ഡില്‍ കുട്ടിയുടെ പേരിനൊപ്പം രക്ഷിതാവിന്റെ പേരും കാര്‍ഡിലുണ്ടാകും.
ക്രിസ്മസ് അവധിക്ക് ശേഷം കെഎംആര്‍എല്ലും ആക്സിസ് ബാങ്കും ചേര്‍ന്ന് സ്കൂളുകളില്‍ പ്രത്യേക ക്യാംപ് നടത്തും. ശേഷം കാര്‍ഡുകള്‍ വിതരണം ചെയ്യും.നിലവില്‍ 70,000 പേരാണ് ആക്സിസ് ബാങ്ക് കൊച്ചി കാര്‍ഡ് ഉപയോഗിക്കുന്നത്.
Discussion about this post