കോട്ടയം : ശബരിമല തീര്ത്ഥാടകന് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശി ദിലീപ് (38) ആണ് മരിച്ചത്. രാവിലെ ക്ഷേത്ര കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. രക്ഷാപ്രവര്‍ത്തനം നടന്നിരുന്നെങ്കിലും ദിലീപിന്റെ ജീവന് രക്ഷിക്കാനായില്ല.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍ വെച്ചായിരുന്നു അപകടം പിണഞ്ഞത്. ശബരിമലയിലേക്ക് പോകും വഴിയേ ദിലീപ് ഏറ്റുമാനൂര്‍ ക്ഷേത്രദര്‍ശനത്തിനായി കയറുകയായിരുന്നു. ക്ഷേത്രത്തില്‍ കുളിച്ചു തൊഴാന്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
കുളത്തിലിറങ്ങിയ ദിലീപ് മുങ്ങിത്താഴുകയായിരുന്നു. കുളിക്കാനെത്തിയ മറ്റുള്ളവര്‍ ദിലീപിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Discussion about this post