പാനൂര്‍: പ്രമുഖ കമ്പനിയുടെ ശീതള പാനീയത്തില്‍ പുഴുവിനെ കണ്ടെത്തി. കണ്ണൂര്‍ താഴെചമ്പാട് വലിയപറമ്പത്ത് നിശാന്തും സുഹൃത്തുക്കളും വാങ്ങിയ ബോട്ടിലിലാണ് പുഴുക്കളെ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചക്ക് താഴെചമ്പാടുള്ള കടയില്‍ നിന്നും വാങ്ങിയ ട്രോപിക്കാനാ സ്ലൈസിന്റെ ഒരുലിറ്റര്‍ കുപ്പിയിലാണ് പുഴുവിനെ കണ്ടത്.
കുപ്പി തുറന്നു അല്പം കുടിച്ച ശേഷം രുചി വ്യത്യാസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അടപ്പിലും കുപ്പിക്കുള്ളിലും വെളുത്ത പുഴുക്കളെ കണ്ടെത്തിയത്. തിങ്കളാഴ്ച ആരോഗ്യവകുപ്പിലും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കാനൊരുങ്ങുകയാണ് നിശാന്ത്.
അതേസമയം, ട്രോപ്പിക്കാനയുടെ പാക്കിന്റെ എക്സ്പെയറി ഡേറ്റിനെ കുറിച്ചുമുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post