കോഴിക്കോട്: ശബരിമല വിഷയത്തില്‍ പൊതു സമൂഹം പ്രതികരിക്കേണ്ട സമയമാണിതെന്ന് കുഞ്ഞാലിക്കുട്ടി. സന്നിധാനത്തെ രാഷ്ട്രീയ കളമാക്കി ബിജെപിയെ വളര്‍ത്താനാണ് സിപിഎം ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ വിഷം ഇളക്കി വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബറി മസ്ജിദിനെ ശബരിമലയോട് താരതമ്യം ചെയ്യേണ്ടതില്ല. ന്യൂനപക്ഷങ്ങള്‍ പമ്പരവിഡ്ഡികളാണെന്നാണ് ചിലര്‍ കരുതുന്നത്. ശബരിമല വിവാദത്തിലെ സര്‍ക്കാര്‍ നിലപാട് ന്യൂനപക്ഷ പിന്തുണ കിട്ടാന്‍ സഹായിക്കുമെന്ന വിലയിരുത്തല്‍ മലര് പൊടിക്കാരന്റെ സ്വപ്നമെന്നും ഉറച്ച നിലപാടില്‍ നിന്നവര്‍ ഇപ്പോള്‍ സാവകാശം തേടിയത് എന്തിനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
അതേസമയം, കെടി ജലീലിനെതിരാ ബന്ധു നിയമന വിവാദത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post