കൊല്ലം: വസ്ത്രവ്യാപാരശാലയ്ക്ക് തീപിടിച്ചു. കൊല്ലം കരുനാഗപ്പള്ളിയില്‍ തുപ്പാശേരില്‍ വസ്ത്രവ്യാപാരശാലയ്ക്കാണ് തീ പിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കരുനാഗപ്പള്ളി ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
Discussion about this post