ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. യാത്രക്കാര്‍ ഇറങ്ങുന്നതിന് മുമ്പെ ബസ് എടുത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കല്ലറ എസ്എംവിഎന്‍എസ്എസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥി കൃഷ്‌ണേന്ദു പ്രദീപിനാണ് പരുക്കേറ്റത്.
വിദ്യാര്‍ത്ഥി സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബസില്‍ നിന്നും കുട്ടി വീണ ഉടനെ വണ്ടി നിര്‍ത്തി. ഇതേ ബസില്‍ വിദ്യാര്‍ത്ഥിയുടെ അദ്ധ്യാപകരും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചു. വിദ്യാര്‍ത്ഥിയുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബസുകാരുടെ മത്സരയോട്ടവും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസവും കെഎസ്ആര്‍ടിസി ബസിന്റെ വാതിലില്‍ കെട്ടിയിട്ടിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥി തെറിച്ച് വീണിരുന്നു.
Discussion about this post