കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. കോണ്‍ഗ്രസിലെ ജോസ് പള്ളിക്കുന്നേലിനെ തോല്‍പ്പിച്ച് ഇടത് മുന്നണിയിലെ തോമസ് മാത്യു വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. എന്നാല്‍ യുഡിഎഫ് പക്ഷത്തായിരുന്ന സ്വതന്ത്ര അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ സോളി ജോസഫ് വോട്ട് മറിച്ചുകുത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ആകെ 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് ആറും വോട്ടാണ് ലഭിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് ഉറപ്പിച്ചു.
Discussion about this post