കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിയമോപദേശം. ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതിയിലെ അഭിഭാഷകന് എസ് രാജ് മോഹന്‍ ആണ് നിയമോപദേശം നല്‍കിയത്. സുപ്രീംകോടതി വിധിയില്‍ അവ്യക്തത ഉണ്ടെന്നാണ് എസ് രാജ് മോഹന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച നിയമോപദേശവും ഇത് തന്നെയാതിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം തല്‍ക്കാലത്തേക്ക് വേണ്ടേന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. അന്തിമ തീരുമാനം വരുന്നവരെ മുമ്പാണ്ടായിരുന്ന സാഹചര്യം തുടരുന്നതാണ് ഉചിതമെന്ന് നിയമോപദേശം.
തുടര്‍ന്ന് ശബരിമലയില്‍ തല്ക്കാലം സ്ത്രീപ്രവേശനം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. മുതിര്‍ന്ന അഭിഭാഷകന് ജയദീപ് മേത്തയാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തിയ പത്തോളം യുവതികളെ പോലീസ് പമ്പയില്‍ നിന്ന് തിരിച്ചയച്ചിരുന്നു.
Discussion about this post