ബേക്കല്‍: രാത്രിയില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ ബെങ്ങാട്ടെ കെ മണികണ്ഠനാണ് തൂങ്ങിമരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. ഞായറാഴ്ച രാത്രി പതിവ് പോലെ ഭക്ഷണം കഴിച്ച് കിടന്നതാണ്. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടുകാരാണ് വീടിന് മുന്നിലുള്ള പന്തലിന്റെ ജിയോ പൈപ്പില്‍ കയര്‍കെട്ടി മണികണ്ഠനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വിട്ടുമാറാത്ത നടുവേദനക്ക് ചികിത്സയിലായിരുന്നു മണികണ്ഠനെന്ന് വീട്ടുകാര്‍ പറയുന്നു. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Discussion about this post