കാലം മാറി രീതികളും മാറി; ഇനി ആഡംബര കല്യാണങ്ങള്‍ക്കും വിവാഹധൂര്‍ത്തിനും പിടിവീഴും

വിവാഹത്തിന് 50,000 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഓഡിറ്റോറിയങ്ങളുടെ വിശദ വിവരങ്ങളാണ് വകുപ്പ് ശേഖരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ആഡംബര കല്യാണങ്ങള്‍ക്കും വിവാഹധൂര്‍ത്തിനും പിഴ. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സ്വര്‍ണ്ണ നയം നിലവില്‍ വരുന്നതോടൊയാണ് പിഴ ഈടാക്കുന്നത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നയത്തിന് അന്തിമ രൂപമായേക്കും. വിവാഹത്തിന് 50,000 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഓഡിറ്റോറിയങ്ങളുടെ വിശദ വിവരങ്ങളാണ് വകുപ്പ് ശേഖരിക്കുന്നത്.

വധൂവരന്‍മാരെ കുറിച്ചുള്ള വിവരങ്ങളോടൊപ്പം, പങ്കെടുത്തവരുടെ എണ്ണം, കാറ്ററിംഗ് സ്ഥാപനത്തെ കുറിച്ചുള്ള വിശദവിവരങ്ങളും അന്വേഷിക്കും. സ്വര്‍ണ്ണ വ്യാപാരത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുക എന്ന ലക്ഷ്യം വെച്ചാണ് കേന്ദ്രം സ്വര്‍ണ്ണ നയം രൂപീകരിക്കുന്നത്. നിലവില്‍ വിവാഹിതയായ സ്ത്രീയ്ക്ക് കൈയ്യില്‍ വയ്ക്കാവുന്ന( ഉപയോഗിക്കാവുന്ന) പരമാവധി സ്വര്‍ണ്ണം 62.5 പവന്‍ മാത്രമാണ്. വിവാഹത്തിന് കാലാകാലങ്ങളായി നിലനില്‍ക്കുന്ന രീതികളില്‍ തന്നെ വ്യതിയാനമുണ്ടാക്കിയേക്കാം പുതിയ സ്വര്‍ണ്ണ നയം.

Exit mobile version