കണ്ണൂര്‍: പാചകത്തൊഴിലാളിയായ 60കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂരിലെ തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി മെയിന്‍ റോഡ് മട്ടാമ്പ്രം തിലകന്റെ ഭാര്യ നിര്‍മലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപ്രവര്‍ത്തകനും അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിയുമായ കുഞ്ഞിമുഹമ്മദിനെ(58)പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട നിര്‍മലയുടെ ഏഴുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. പ്രതി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത കുഞ്ഞിമുഹമ്മദിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post