കൊയിലാണ്ടി: കല്യാണ ദിവസം വരനെയും വധുവിനെയും കാന്താരി മുളക് അരച്ച് കലക്കി കുടപ്പിച്ച് സുഹൃത്തുക്കളുടെ റാഗിങ്. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്തെ ഒരു കല്യാണ വീട്ടിലാണ് സംഭവം. റാഗിങ് അതിരുവിട്ടപ്പോള്‍ വരനും വധുവും ആശുപത്രിയിലുമായി.
വിവാഹശേഷമാണ് വരനെയും വധുവിനെയും നിര്‍ബന്ധിച്ച് സുഹൃത്തുക്കള്‍ കാന്താരി അരച്ച് കലക്കിയ വെള്ളം കുടിപ്പിച്ചത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിവാഹവേഷത്തില്ത്തന്നെയാണ് ഇരുവരും ആശുപത്രിയിലെത്തിയത്. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍, വധുവിനും വരനും പരാതിയില്ലെന്ന് എഴുതിക്കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. വിവാഹവീടുകളിലെ ഇത്തരം റാഗിുകള് വര്‍ധിച്ചു വരികയാണ്. പൊതുവേ മലബാറിലാണ് ഇത്തരം ആഘോഷങ്ങള്‍ കണ്ടുവരുന്നത്.
Discussion about this post