കോട്ടയം; ഏക്കറ് കണക്കിന് പാടത്ത് വിരിഞ്ഞിരിക്കുന്ന ആമ്പല്‍പ്പൂക്കളുടെ കാഴ്ച സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. കോട്ടല്‍ മലരിക്കലില്‍ നിന്നുമുള്ള ഈ ആമ്പല്‍ വസന്തം കാണാന്‍ ദിനംപ്രതി നിരവധി പേരാണ് ഒഴുകി എത്തുന്നത്. ആള്‍ക്കാരുടെ എണ്ണം കൂടിയതോടെ ആമ്പല്‍പ്പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാനുള്ള അവസരം 15 ദിവസം കൂടി നീട്ടാന്‍ തീരുമാനിച്ചു.
പാടത്ത് കൃഷിയിറക്കേണ്ടുന്നതിനാല് ആമ്പല്‍പ്പൂക്കള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആമ്പല്‍പ്പാടം കാണാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്ത് പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാന്‍ രണ്ടാഴ്ച കൂടി അവസരം ഉണ്ടാകുമെന്നു നദീ സംയോജന പദ്ധതി കോഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ പറഞ്ഞു.ഇതോടെ ടൂറിസം ശക്തിപ്പെടുത്താന്‍ പ്രത്യേക ബോട്ട് സര്‍വ്വീസും ആരംഭിച്ചു.
21 മുതല്‍ ഏതാനും ദിവസങ്ങളിലേക്കാണ് ബോട്ടില്‍ യാത്ര ചെയ്ത് എല്ലായിടവും കാണാനുള്ള അവസരം ഉണ്ടാവുക. ബോട്ടിലൂടെ യാത്ര ചെയ്ത് തിരുവാര്‍പ്പ് വെട്ടിക്കാടും മലരിക്കലും ഇറമ്പവും പഴുക്കനിലവും കാണാന്‍ സൗകര്യം ഉണ്ടാവും. നിലവില്‍ കാഞ്ഞിരം ജെട്ടിയില്‍ നിന്നു മലരിക്കലിലേക്ക് ബസ് സര്‍വ്വീസ് ഉണ്ട്. ഇവിടെ നിന്നു ബോട്ടില്‍ പോകാനുള്ള സൗകര്യമാണ് തിങ്കളാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്നത്.
Discussion about this post