തിരുവനന്തപുരം: തിരുവനന്തപുരത്ത് 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നയ്യാറ്റിന്‍കര താലൂക്ക് വെളളറട വില്ലേജില്‍ നിരപ്പില്‍ സ്വദേശി കൂതാളി ശാന്തിഭവനിലെ ജിനോ (22) യെ കഴക്കൂട്ടം എക്സൈസ് പിടികൂടിയത്. ടെക്നോപാര്‍ക്ക്, കഴക്കൂട്ടം പ്രദേശത്തെ കച്ചവടക്കാര്‍ക്ക് വില്‍ക്കാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്.
ബൈക്കില്‍ വരുകയായിരുന്ന ഇയാള്‍ എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് പിടിയാലായത്. പിടിക്കപ്പെട്ട ജിനോ മറ്റു രണ്ടു കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Discussion about this post