തൃശ്ശൂര്‍: ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് യുവ വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസില്‍ അറസ്റ്റിലായ ചാലക്കുടി സ്വദേശിനി സീമ പെണ് വാണിഭ റാക്കറ്റിലെ മുഖ്യകണ്ണി. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് യുവതി പണം തട്ടുന്നത്. സീമയുടെ തട്ടിപ്പിനിരയായ വ്യവസായിക്ക് 45 ലക്ഷം രൂപയാണ് നഷ്ടമായത്. സംഭവത്തില്‍ സീമയോടൊപ്പം സുഹൃത്ത് ഷാഹിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെരുമ്പാവൂര്‍ സ്വദേശിയായ വ്യവസായിയാണ് സീമയുടെ തട്ടിപ്പിനിരയായത്. ബലാത്സംഗം ചെയ്തെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി ഇയാളില്‍ നിന്നും പണം തട്ടിയത്. ആദ്യം വ്യവസായി 40 ലക്ഷം രൂപ നല്കി. ബാക്കി തുക അടുത്തഘട്ടത്തിലും നല്കി. പിന്നീടും ഭീഷണി തുടര്‍ന്നതോടെ സീമക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൂന്ന് വര്‍ഷം കാത്തിരുന്നാണ് സീമയും ഷാഹിനും വ്യവസായിയെ വലയില്‍ കുടുക്കിയത്. വ്യവസായിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും ശേഷം പലയിടങ്ങളിലും ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തിരുന്നെന്ന് സീമ പോലീസിന് മൊഴി നല്കി. ഒപ്പം ഷാഹിനും കൂടി കൂടിയതോടെയാണ് വന്‍ തുക ആവശ്യപ്പെടാന്‍ തീരുമാനിച്ചതെന്നും സീമ മൊഴി നല്കി.
വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതയായ സീമ മൂന്ന് മാസം കഴിയും മുന്‍പ് ബന്ധം പിരിഞ്ഞു. തുടര്‍ന്ന് ആലുവ, അങ്കമാലി, തൃശൂര്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചു. നാലാമത്തെ ഭര്‍ത്താവിനൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. സീമയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ ഭര്‍ത്താവിന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.
അതേസമയം, ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെയുള്ള അനാശാസ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സീമ പ്രവത്തിച്ചു വന്നിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.
Discussion about this post