കോഴിക്കോട്: വീണ്ടും തലയില്‍ വെച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.
മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. ഇരുപത്തഞ്ച് ലക്ഷം വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. തലമുടി വടിച്ചുമാറ്റി സ്വര്‍ണ്ണം ഒട്ടിച്ചശേഷം മുകള്‍ ഭാഗത്ത് യുവാവ് വിഗു വെയ്ക്കുകയായിരുന്നു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റ ഐ എക്സ് 348 ദുബായി വിമാനത്തിലാണ് റമീസ് കരിപ്പൂരെത്തിയത്. സ്വര്‍ണക്കടത്തു സംഘത്തിലെ കാരിയറാണ് റമീസെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസവും സമാനമായ സംഭവം നെടുമ്പാശേരി വിമാനത്താവളത്തില്‍ നടന്നിരുന്നു. അന്ന്
മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്. ഒന്നേകാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതമാണ് ഇയാളില്‍ നിന്നും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്.
തലയുടെ മധ്യത്തില്‍ മുടി വടിച്ചുമാറ്റിയ ഭാഗത്ത് സ്വര്‍ണ്ണമിശ്രിതം ഒളിപ്പിച്ചിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ സ്പൈക്ക് രൂപത്തിലുള്ള വിഗും ധരിച്ചിരുന്നു. അതേസമയം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണ കടത്ത് വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. എത്രയൊക്കെ സുരക്ഷ ഒരുക്കിയിട്ടും പലരും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച്കൊണ്ടിരിക്കുകയാണ്.
Discussion about this post