തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശബരിമല ഒരു പ്രധാന പ്രചാരണതന്ത്രമാക്കപ്പെടുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. വിശ്വാസവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ വോട്ടര്‍മാരെ ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രശ്നങ്ങളാണ് ഈ തെരഞ്ഞെടുപ്പിലും പ്രധാന വിഷയമായി ഉന്നയിക്കപ്പെടുകയെന്നും കുമ്മനം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ തന്നെ ഇത്തവണയും ശബരിമല ചര്‍ച്ചാവിഷയമാകും. അതേസമയം ഒരു തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയം മാത്രം വച്ച് പ്രചാരണം നടത്താന്‍ കഴിയില്ലെന്നും കൃത്യമായ ഒരു മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും കുമ്മനം വ്യക്തമാക്കി.
നേരത്തെ ശബരിമല വിഷയം പ്രചാരണതന്ത്രമാക്കിയതോടെ 16 ശതമാനത്തോളം വോട്ട്വര്ധനവുണ്ടായിരുന്നു. നിരവധി ഘടകങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ലഭിച്ച ഫലമാണത്. ജനങ്ങളെ ബാധിക്കുന്ന എല്ലാ തരം പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനമെന്നും ഇതിലൂടെയാണ് ജനങ്ങള്‍ വിലയിരുത്തുന്നതെന്നും കുമ്മനം പറഞ്ഞു.
ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഭക്തജനങ്ങളുടെ വികാരവും വിശ്വാസവും ആചാരവും അനുഷ്ഠാനവും സംബന്ധിച്ച് എല്ലാക്കാലവും വിരുദ്ധനിലപാട് മാത്രമാണ് എല്‍ഡിഎഫ് സ്വീകരിച്ചിട്ടുള്ളതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
Discussion about this post