കൊച്ചി: കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് വീണ്ടും ഓഫറുമായി കെഎംആര്‍എല്‍. യാത്രികര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 20 ശതമാനത്തിന്റെ ഇളവുകളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ മാസം 18 വരെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
യാത്രക്കാരുടെ എണ്ണക്കൂടുതല്‍ കണക്കിലെടുത്താണ് ഈ മാസം 30 വരെ 20 ശതമാനത്തിന്റെ ഇളവ് നല്കാന് തീരുമാനിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബുക്കിംഗുകള്‍ക്കും ഈ ഇളവ് ബാധകമാണ്. 30 ദിവസത്തെ പാസ് എടുത്തവര്‍ക്ക് നിലവിലുള്ള 25 ശതമാനം ഇളവ് 30 ശതമാനമാക്കിയിട്ടുണ്ട്.
60 ദിവസത്തെ പാസ് എടുത്തിട്ടുള്ളവര്‍ക്ക് നിലവിലെ 33 ശതമാനത്തിന് പകരം 40 ശതമാനം ഇളവ് ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്ക് 25 ശതമാനം ഇളവ് കിട്ടും. ഇങ്ങനെ നീളുന്നു യാത്രികര്‍ക്കായി വെച്ചിട്ടുള്ള ഓഫറുകള്‍.
Discussion about this post