വീണ്ടും ജനങ്ങൾക്ക് ആശ്വാസമായി സർക്കാർ; സംസ്ഥാനം നിർമ്മിച്ച റോഡുകളിൽ ടോൾ പൂർണ്ണമായി നിർത്തുന്നു; ബാധ്യത സർക്കാർ ഏറ്റെടുക്കും

റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 14 പാലങ്ങളും റോഡുകളുമാണ് മരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പണം മുടക്കിയ റോഡുകളിൽ ടോൾ പൂർണമായി നിർത്തുന്നു. ഇക്കാര്യം പൊതുമരാമത്ത് വകുപ്പാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ റോഡുകളുടെ ബാധ്യതയും ഇതോടെ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാന സർക്കാർ പണം മുടക്കി നിർമ്മിച്ച റോഡുകളിൽ നിന്നും ടോൾ പിരിവ് ഒഴിവാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.

ഇപ്പോൾ ടോൾ പിരിക്കുന്ന റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 14 പാലങ്ങളും റോഡുകളുമാണ് മരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത്. റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷൻ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനു വായ്പയായി എടുത്ത തുകയും ഇതിന്റെ ഭാഗമായി സർക്കാർ അടച്ചു തീർക്കും.

കരാർ എടുത്തവർക്കു വ്യവസ്ഥകൾ പ്രകാരമുള്ള തുക നൽകും. നേരത്തേ 14 ഇടങ്ങളിലെ ടോൾ ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ നിർത്തലാക്കിയിരുന്നു.

Exit mobile version