ഇടുക്കി: മഹാരാജാസിലെ വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ അന്വേഷണം ഇഴയുന്നതിനിടെ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിമന്യുവിന്റെ അച്ഛന് മനോഹരന്. കേസ് അന്വേഷിക്കുന്നതില്‍ പോലീസിന് പഴയ താത്പര്യമില്ല. കേസിന്റെ പുരോഗതി കുടുംബത്തെ അറിയിക്കുന്നില്ലെന്നും മനോഹരന് ആരോപിച്ചു. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ സഹലിനെ ഇതുവരെ പിടികൂടിയില്ലെന്നും മനോഹരന് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
26 പ്രതികളാണ് കേസിലുള്ളത്. മാസങ്ങള്‍ കഴിഞ്ഞിട്ടും 19 പേരെ മാത്രമാണ് പിടികൂടിയത്. അന്ന് അഭിമന്യുവിനെ പുറമെ അര്‍ജുനും കുത്തേറ്റിരുന്നു. അര്‍ജുനെ കുത്തിയ പ്രതിയെ പിടികൂടുന്നതിലും പോലീസ് അലംഭാവം കാണിക്കുകയാണ്. കേസിലെ അന്വേഷണ പുരോഗതി പോലീസ് കുടുംബത്തെ അറിയിക്കുന്നുമില്ല.
വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തങ്ങള്‍ താമസിക്കുന്ന മേഖലയില്‍ കുറവാണ്. അതു കൊണ്ട് അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നതിന് പോലീസ് തയ്യാറാകണം. അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മനോഹരന് ആവശ്യപ്പെട്ടു.
മഹാരാജാസില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതും അഭിമന്യു വധത്തില്‍ കലാശിച്ചത്.
Discussion about this post