തിരുവനന്തപുരം: കേരളാ ഗവര്‍ണറുടെ സ്ഥാനമൊഴിഞ്ഞ പി സദാശിവം ഇനി കര്‍ഷകനായി മാറുകയാണ്. കൃഷിയിലേയ്ക്ക് തിരിയുവാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. അതേസമയം പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കാന്‍ മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന് തിരുവനന്തപുരത്തെത്തി.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മന്ത്രി കെടി ജലീല്‍ സ്വീകരിച്ചു. നിയുക്ത ഗവര്‍ണര്‍ക്കുള്ള നാഷണല്‍ സല്യൂട്ട് കേരളാ പോലീസ് നല്കി. മന്ത്രിമാരായ എകെ ബാലന്, കടകംപള്ളി സുരേന്ദ്രന്, ഇ ചന്ദ്രശേഖരന് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
അദ്ദേഹം ഉടനെ രാജ്ഭവനിലെത്തും. കേരളത്തിന്റെ 22-ാമത്തെ ഗവര്‍ണറായി നാളെയാകും ആരിഫ് മുഹമ്മദ് ഖാന് ചുമതല ഏല്‍ക്കുന്നത്. രാജ് ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. ഇന്നലെയാണ് മുന്‍ ഗവര്‍ണര്‍ പി സദാശിവത്തിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കിയത്.
Discussion about this post