കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് അപ്രതീക്ഷിത ട്വിസ്റ്റിലേക്ക്, പിജെ ജോസഫ് വിഭാഗം വിമതനെ ഇറക്കി. ജോസഫ് അനുകൂലിയും കര്‍ഷക യൂണിയന് സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു.
പിജെ ജോസഫിന്റെ പിഎയ്ക്കൊപ്പം എത്തിയാണ് ഉപവരണാധികാരി ളാലം ബിഡിഒ ഇ ദില്‍ഷാദ് മുമ്പാകെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചത്. സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് പത്രിക സമര്‍പ്പിക്കുന്നതെന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം വരണാധികാരിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കരുതെന്നാവശ്യപ്പെട്ട് പിജെ ജോസഫ് വരണാധികാരിക്ക് കത്ത് നല്കി. കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലെന്നും ജോസഫ് വരണാധികാരിയെ അറിയിച്ചു.
Discussion about this post