തിരുവനന്തപുരം: സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,640 രൂപയാണ് ഇന്നത്തെ നിരക്ക്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ കാരണം. കേരളത്തില്‍ ഓണവും വിവാഹ സീസണ് കൂടി എത്തിയതോടെ റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില വീണ്ടും കുതിക്കുകയാണ്.
ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്1,543.40 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴെ പോകുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായിട്ടുണ്ട്.
Discussion about this post